കല്യാണവീട്ടിൽ സാധാരണയായി എല്ലാവരുടെയും ശ്രദ്ധ വരനെയും വധുവിനെയും ചുറ്റിപ്പറ്റിയിരിക്കും. എന്നാൽ അടിമാലിയിൽ നടന്ന ഒരു വിവാഹച്ചടങ്ങിൽ ആ പതിവ് മാറി. കാറ്ററിങ് ടീമിനൊപ്പം എത്തിയ ഒരു യുവതിയാണ് അന്നത്തെ ചടങ്ങിലെ ഏറ്റവും വലിയ താരമായി മാറിയത്.

വിവാഹ വിരുന്നിനിടയിൽ വേദിയിൽ പാടാൻ അവസരം ലഭിച്ച യുവതി, തന്റെ മനോഹരമായ ശബ്ദത്തിലൂടെ സദസ്സിനെ മുഴുവൻ മയക്കി. പഴയ തമിഴ് ആൽബം ഗാനമായ ‘പൂങ്കുയിലേ എത്ര നാളാ നാ കാത്തിറുന്തേ’ എന്ന ഗാനം ഹൃദയസ്പർശിയായി ആലപിച്ചപ്പോള്‍ കൈയ്യടികളുടെ തിരമാലയായിരുന്നു.

പാട്ട് കേട്ട് ആസ്വദിച്ച് നിൽക്കുന്ന അതിഥികളെയും വിഡിയോയിൽ കാണാം. ഒരു പ്രഫഷണൽ ഗായികയെപ്പോലെ ആത്മവിശ്വാസത്തോടെയും ലാളിത്യത്തോടെയും പാടിയ യുവതിയുടെ പ്രകടനം സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറലായി.

View this post on Instagram

A post shared by RHM Events & Wedding company (@rhm_events)

വിഡിയോ പ്രചരിച്ചതോടെ ആരാധകരുടെ പ്രശംസാ കമന്റുകളും നിറഞ്ഞു.
“ചേച്ചിയുടെ ആലാപനം വളരെ പ്രൊഫഷണൽ ലെവലിലാണ്” എന്നാണ് പലരുടെയും അഭിപ്രായം.
“ഇനി മികച്ച അവസരങ്ങൾ തേടിയെത്തട്ടെ” എന്ന് ആശംസിക്കുന്നവരും ഏറെയാണ്.

അതേസമയം, ഒരു കാറ്ററിങ് തൊഴിലാളിക്ക് തന്റെ കഴിവ് പ്രകടിപ്പിക്കാൻ അവസരം നൽകിയ സംഘാടകരെയും പലരും അഭിനന്ദിക്കുന്നുണ്ട്. ഒരു സാധാരണ വിവാഹവിരുന്ന്, അതിലൂടെ ഒരു അപൂർവ സംഗീത നിമിഷമായി മാറിയതിന്റെ സാക്ഷിയായി ഈ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്.