ദിലീപ്–കാവ്യാ മാധവൻ ദമ്പതികളുടെ പുതുവത്സരാഘോഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ വർഷത്തെ ന്യൂ ഇയർ ദിലീപിനും കുടുംബത്തിനും ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. എട്ടുവർഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിൽ നിന്നും കുറ്റമുക്തനായി പുറത്തിറങ്ങുക എന്നത് കുടുംബത്തിന് വലിയ ആശ്വാസവും സന്തോഷവുമാണ് നൽകിയത്. ഒരുഘട്ടത്തിൽ മൂന്ന് മാസം ജയിൽവാസം വരെ അനുഭവിക്കേണ്ടി വന്ന ദിലീപിന്, കോടതി വിധിയോടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതും ഈ വർഷത്തിന്റെ തുടക്കത്തിലായിരുന്നു.
നീണ്ട ഇടവേളയ്ക്കുശേഷം ദിലീപിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൻ വിജയം നേടിയത് കഴിഞ്ഞ വർഷാവസാനത്തോടെയായിരുന്നു. അതോടെ, ദിലീപിനെയും കുടുംബത്തെയും സംബന്ധിച്ചിടത്തോളം ആത്മാർത്ഥ സന്തോഷത്തോടെയാണ് പുതുവർഷത്തെ അവർ വരവേറ്റത്.
അതേസമയം, കേസിന്റെ വിധി വന്നതിന് ശേഷം ദിലീപ് പങ്കെടുത്ത പല ചടങ്ങുകളിലും കാവ്യാ മാധവനെ കാണാതിരുന്നതാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ശ്രീനിവാസന്റെ വിയോഗം, സിബി മലയിലിന്റെ മകന്റെ വിവാഹചടങ്ങ്, ലാലേട്ടന്റെ അമ്മയുടെ മരണാനന്തര ചടങ്ങുകൾ—ഇവയൊന്നിലും കാവ്യയെ ക്യാമറകൾ കണ്ടെത്തിയില്ല. ഇതോടെയാണ് “കാവ്യ എവിടെയാണ്?” എന്ന ചോദ്യങ്ങൾ ഉയർന്നത്.
ഇതിനിടയിൽ ഒരിക്കൽ കുടുംബത്തിനൊപ്പം എയർപോർട്ടിൽ കാവ്യ എത്തിയിരുന്നുവെങ്കിലും, ഇപ്പോൾ കാവ്യ മകൾ മഹാലക്ഷ്മിയോടും അമ്മയോടും കൂടി ഓസ്‌ട്രേലിയയിലെ മെൽബണിലാണെന്നാണ് സൂചന. കാവ്യയുടെ സഹോദരൻ മിഥുനും കുടുംബവും അവിടെയാണ് താമസം. മിഥുന്റെ മക്കൾക്കൊപ്പം നിൽക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചേച്ചിക്കും അനുജനും ഒപ്പമുള്ള സ്റ്റൈലൻ ലുക്കിലുള്ള താരപുത്രിയുടെ ഫോട്ടോകൾ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുത്തു. ഇടയ്ക്ക് ചേച്ചി മീനാക്ഷിക്കൊപ്പവും മഹാലക്ഷ്മി ഫോട്ടോകൾക്ക് പോസ് ചെയ്യാറുണ്ട്. കാവ്യയുടെ സ്വന്തം ബ്രാൻഡിന്റെ പ്രമോഷന്റെ ഭാഗമായിട്ടും മഹാലക്ഷ്മിയും മീനാക്ഷിയും പ്രത്യക്ഷപ്പെടുന്നുണ്ട്.