വേദിയിൽ അപ്രതീക്ഷിതമായി നൃത്തം ചെയ്ത് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. താമരശ്ശേരി ചുരം ബാൻഡിന്റെ സംഗീത പരിപാടിക്കിടയിലാണ് മന്ത്രിയുടെ ഊർജ്ജസ്വലമായ “വൈബ് ഡാൻസ്” അരങ്ങേറിയത്. ഇരിങ്ങാലക്കുടയിൽ നടന്ന സാംസ്‌കാരികോത്സവമായ ‘വർണ്ണക്കുട’ എന്ന പരിപാടിയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വേഗത്തിൽ വൈറലായി മാറി.

വീഡിയോയിൽ ബാൻഡിനൊപ്പം വേദിയിലേറി നൃത്തം ചെയ്യുന്ന മന്ത്രിയെ കാണാം. പിന്നീട് കാണികൾക്കിടയിലേക്കും ഇറങ്ങി സംഗീതത്തിന്റെ താളത്തിനൊപ്പം ചുവടുവെക്കുന്ന രംഗങ്ങളും ശ്രദ്ധ പിടിച്ചുപറ്റുന്നു. ഗാനത്തിന്റെ ഊർജ്ജത്തിന് ഒത്ത ചലനങ്ങളാണ് മന്ത്രിയെ പ്രേക്ഷകരോട് കൂടുതൽ അടുത്തു കൊണ്ടുവന്നത്.

നിരവധിപ്പേരാണ് മന്ത്രിയുടെ പ്രകടനത്തെ പ്രശംസിച്ച് കമന്റുകൾ രേഖപ്പെടുത്തുന്നത്. “ഡാൻസ് സൂപ്പർ”, “ഫുൾ എൻജർജി”, “വൈബ് പോസിറ്റീവ്” എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.

View this post on Instagram

A post shared by Dr. R. Bindu (@dr._r._bindu)

കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും നൃത്തത്തിലൂടെ ശ്രദ്ധ നേടിയിരുന്നു. ‘വൈബ് ഫോർ വെൽനസ്’ ക്യാംപെയ്നിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിൽ സൂംബാ നൃത്തം ചെയ്ത മന്ത്രിയുടെ വീഡിയോയും വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇരു മന്ത്രിമാരുടെയും ഈ നൃത്തപ്രകടനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ പോസിറ്റീവ് പ്രതികരണങ്ങളാണ് നേടുന്നത്.