സോഷ്യൽ മീഡിയയിൽ കാവ്യ മാധവൻ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. സഹോദരൻ മിഥുൻ മാധവന്റെ മക്കളായ അനൗകയും റുവാനും, മകൾ മഹാലക്ഷ്മിയുമൊപ്പമുള്ള ഓസ്ട്രേലിയൻ അവധിക്കാല ദൃശ്യങ്ങളാണ് നടി ഇൻസ്റ്റഗ്രാം വഴി പങ്കുവച്ചത്. കുടുംബസമയത്തിന്റെ സന്തോഷം നിറഞ്ഞ ചിത്രങ്ങൾക്കൊപ്പം, ജീൻസും ഷർട്ടും കൂളിംഗ് ഗ്ലാസും ധരിച്ച സ്റ്റൈലിഷ് ലുക്കിലുള്ള മറ്റൊരു ഫോട്ടോയും കാവ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.

image

മഹാലക്ഷ്മിക്ക് സ്കൂൾ അവധി ആയതിനാലാണ് കാവ്യ ഇപ്പോൾ ചേട്ടൻ മിഥുനും കുടുംബവും താമസിക്കുന്ന ഓസ്ട്രേലിയയിൽ എത്തിയത്. മിഥുനും ഭാര്യ റിയയും വർഷങ്ങളായി ഓസ്ട്രേലിയയിലാണ് താമസം. അവധി ദിനങ്ങൾ ആഘോഷിക്കാൻ കാവ്യ പതിവായി ഓസ്ട്രേലിയയിലേക്ക് പോകാറുണ്ട്. 2014-ലാണ് മിഥുൻ മാധവന്റെ വിവാഹം നടന്നത്. കണ്ണൂർ സ്വദേശിനിയാണ് റിയ.

imageimage