സ്വയം ഒരു ഇമോഷണല്‍ പേഴ്‌സണ്‍ ആണെന്ന് സുരേഷ് ഗോപി പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ളതാണ്. തന്റെ വികാരങ്ങള്‍ ഒളിപ്പിക്കാതെ തുറന്നുപറയാനും പ്രകടിപ്പിക്കാനും അദ്ദേഹം ഒരിക്കലും മടിച്ചിട്ടില്ല. അതിന്റെ പേരില്‍ വിമര്‍ശനങ്ങളോ വിവാദങ്ങളോ ഉണ്ടായാലും, പ്രത്യേകിച്ച് കുട്ടികളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന നിമിഷങ്ങളില്‍ സുരേഷ് ഗോപി ഒരു താരമോ കേന്ദ്രമന്ത്രിയോ അല്ല, സ്നേഹമുള്ള ഒരു സാധാരണ മനുഷ്യനായി മാറുന്നു.

ഗായകന്‍ വിജയ് മാധവിന്റെയും നടി ദേവിക നമ്പ്യാരുടെയും കുഞ്ഞിനൊപ്പം സുരേഷ് ഗോപി സമയം ചെലവഴിക്കുന്ന വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കുഞ്ഞിനെ ഉമ്മവെച്ചും ലാളിച്ചും കൈകളില്‍ എടുത്ത് സ്നേഹത്തോടെ കളിക്കുന്ന സുരേഷ് ഗോപിയുടെ നിമിഷങ്ങള്‍ കാണികളുടെ മനസ്സ് കീഴടക്കുകയാണ്. ഈ വിഡിയോ വിജയ് മാധവ് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചത്.

“എസ്‌ജി + ഓം ബേബി = ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്” എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ കൈകളിലിരുന്ന് പല്ലില്ലാത്ത മോണ കാട്ടി ചിരിയൊഴുക്കുന്ന ഓം ബേബിയുടെ മുഖഭാവങ്ങള്‍ ആരെയും വാത്സല്യത്തോടെ നിറയ്ക്കുന്നതാണ്. കുഞ്ഞിന്റെ പുഞ്ചിരിയും സുരേഷ് ഗോപിയുടെ സ്‌നേഹ പ്രകടനവും ചേര്‍ന്ന ഈ വിഡിയോ ഇതിനകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

View this post on Instagram

A post shared by Dr Vijay Maadhhav (@vijay_madhav)

വിജയ് മാധവിനും ദേവിക നമ്പ്യാര്‍ക്കും രണ്ട് മക്കളാണുള്ളത്. മൂത്ത മകന്‍ പേദ് ആത്മജ എന്നും ഇളയ മകള്‍ ഓം പരമാത്മ എന്നും പേരിട്ടിട്ടുണ്ട്. മക്കളുടെ പേരിനെച്ചൊല്ലി മുന്‍പ് ഇരുവരും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നുവെങ്കിലും, ഇപ്പോള്‍ കുഞ്ഞുങ്ങളോടുള്ള സ്നേഹനിമിഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.