ബോളിവുഡ് നായികമാരെ പോലും ഓർമ്മിപ്പിക്കുന്ന സ്റ്റൈലിഷ് ലുക്കിലാണ് നടി അഹാന കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്വിംവെയർ ധരിച്ചെത്തിയ അഹാനയുടെ ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ശ്രീലങ്കൻ യാത്രക്കിടെ പകർത്തിയ ഈ ചിത്രങ്ങൾ തന്നെയാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

image

അഹാനയുടെ പുതുമയാർന്ന ലുക്കിനും ആത്മവിശ്വാസം നിറഞ്ഞ അവതരണത്തിനും ആരാധകരും സിനിമാ ലോകത്തെ സഹപ്രവർത്തകരും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. സിനിമകളിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലും യൂട്യൂബിലുമുള്ള സ്ഥിരം സാന്നിധ്യം കൊണ്ടാണ് അഹാന ശ്രദ്ധ നേടുന്നത്. യാത്രാ വിശേഷങ്ങളും ദിനചര്യയിലെ മുഹൂർത്തങ്ങളും താരം തന്റെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

image

അഹാനയുടെതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം ‘നാൻസി റാണി’ ആയിരുന്നു. കൂടാതെ ‘ലോക’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.

imageimageimage
image