കുഞ്ഞ് ഓമിയോടൊപ്പം ഡാൻസ് ചെയ്യുന്ന ദിയ കൃഷ്ണയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ബേബി കാരിയറിൽ കുഞ്ഞ് ഓമിയെ ഇരുത്തിയാണ് ദിയ ഈ ക്യൂട്ട് ഡാൻസ് അവതരിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ട്രെൻഡിങ്ങായ ‘യു ഗോട്ടാ മേക്ക് മി ഫ്രീസ്’ എന്ന ഗാനത്തിനാണ് ദിയയുടെ ചുവടുകൾ.

ദിയയുടെയും കുഞ്ഞ് ഓമിയുടെയും ഈ മനോഹരമായ ഡാൻസിന് ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വീഡിയോയ്ക്ക് ദിയയുടെ ഭർത്താവ് അശ്വിൻ ‘തലൈവി ഈസ് ബാക്ക്’ എന്ന് കമന്റ് ചെയ്തിട്ടുണ്ട്. സഹോദരി അഹാന കൃഷ്ണയും ‘ഓമിയുടെ ചുവടുകളാണ് ഏറ്റവും പവർഫുൾ’ എന്ന കമന്റിലൂടെ അഭിനന്ദനം അറിയിച്ചു.

മറ്റ് ആരാധകരും വീഡിയോയ്ക്ക് ക്യൂട്ട്നസ് നിറഞ്ഞ കമന്റുകളുമായി എത്തുകയാണ്. ‘വീഡിയോ അതിപൊളിയാണ്’, ‘ഈ ട്രെൻഡ് ഓമി തന്നെ തൂക്കി’ എന്നിങ്ങനെയുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ കഴിഞ്ഞ ജൂലൈയിലാണ് ഭർത്താവ് അശ്വിനോടൊപ്പം ആദ്യകുഞ്ഞിനെ സ്വാഗതം ചെയ്തത്. ഗർഭകാലം മുതൽ അമ്മയായ അനുഭവങ്ങൾ വരെ ദിയ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ദിയയുടെ ഡെലിവറി വീഡിയോയും വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. കുഞ്ഞിന് നൽകിയ പേര് നിയോം അശ്വിൻ കൃഷ്ണ എന്നതാണ്. വീട്ടിൽ എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ഓമി.

View this post on Instagram

A post shared by Diya Krishna (@_diyakrishna_)