മലയാളികളുടെ പ്രിയങ്കരനായ നടൻ ഇന്നസെൻ്റിന്റെ കൊച്ചുമകൻ ഇന്നസെൻ്റ് സോണെറ്റ്, നടൻ ടിനി ടോമിന്റെ മകൻ ആദം ഷെം ടോം, നിർമ്മാതാവും അഭിനേതാവുമായ ബാദുഷയുടെ മകൻ സാഹിർ ബാദുഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘ഹായ് ഗയ്സ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഐ.എം. എലിയാസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് പുതുക്കാട് സെന്റ് ആൻറണി‌സ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചാണ് ആരംഭിച്ചത്.

ഗൗതം മേനോൻ, കല്ല്യാണി മേനോൻ, ഹരികൃഷ്ണൻ, ജൂനൈദ് അജീദ്, അക്വാ ടോണി എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഫാ. പോൾ തൈക്കാനത്ത് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച ചടങ്ങിൽ, ഇന്നസെൻ്റിന്റെ ഭാര്യ ആലീസ് ആദ്യ ക്ലാപ്പ് നൽകി.

ജോസഫ് തൃക്കുക്കാരൻ തൃക്കുക്കാരൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബാലാജി ശർമ്മ, സോഹൻ സീനുലാൽ, അമ്പിളി ഔസേപ്പ് തുടങ്ങിയ പ്രമുഖ താരങ്ങളോടൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ജെയിംസ് ക്രിസ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സുഭാഷ് പോണോളി എഴുതിയ ഗാനങ്ങൾക്ക് ആർ.എൽ.വി. പ്രമോദ് ചെറുവത്തൂർ സംഗീതം നൽകുന്നു.

പ്രൊഡക്ഷൻ കൺട്രോളറായി മുകേഷ് തൃപ്പൂണിത്തുറയും, കലാ സംവിധാനം ഷിജു കോഴിക്കോട്, മേക്കപ്പ് സുധീഷ് നാരായണൻ, കോസ്റ്റ്യൂംസ് സുകേഷ് താനൂർ എന്നിവർ കൈകാര്യം ചെയ്യുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹരിശ്രീ ബാബുരാജ്, ഫിനാൻസ് മാനേജർ നെവിൻ റോയി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഗൗതം കൃഷ്ണ, പി.ആർ.ഒ എ.എസ്. ദിനേശ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രധാന അണിയറ പ്രവർത്തകർ.