എനർജി നിറഞ്ഞ ഡാൻസ് പെർഫോമൻസിലൂടെ ആരാധകരെ വീണ്ടും കൈയ്യടിപ്പിച്ച് ശിവാനി മേനോൻ. ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ട്രെൻഡിംഗായ ഒരു സ്പാനിഷ് ഗാനത്തോടൊപ്പം അവതരിപ്പിച്ച ശിവാനിയുടെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചടുലവും ആത്മവിശ്വാസം നിറഞ്ഞതുമായ ചുവടുകളാണ് ഈ ഡാൻസിന്റെ മുഖ്യ ആകർഷണം.

താരത്തിന്റെ പ്രകടനം ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിട്ടുണ്ട്. “ഡാൻസ് അടിപൊളി”, “എനർജി ലെവൽ കിടിലം” എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ശിവാനിയുടെ ചലനങ്ങളോടൊപ്പം വീഡിയോയുടെ പശ്ചാത്തലത്തിൽ കാണുന്ന ‘മഹീന്ദ്ര ബിഇ 6’ ബാറ്റ്മാൻ എഡിഷൻ കാറും ചിലരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

View this post on Instagram

A post shared by SHIVANI MENON (@shivanimenon_official)

‘ഉപ്പും മുളകും’ സീരിയലിലൂടെ മലയാളി കുടുംബപ്രേക്ഷകർക്ക് സുപരിചിതയായ ശിവാനി മേനോൻ, ബാല്യകാലം മുതൽ അഭിനയ രംഗത്ത് സജീവമാണ്. അഭിനേത്രി മാത്രമല്ല, മികച്ച ഒരു നർത്തകി കൂടിയായ ശിവാനിയുടെ ഡാൻസ് റീലുകൾക്ക് സോഷ്യൽ മീഡിയയിൽ സ്ഥിരമായ ആരാധക പിന്തുണയുമുണ്ട്.